ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു

Saturday 27 December 2014 9:39 pm IST

കോട്ടയം: കഴിഞ്ഞ ഏഴുദിവസങ്ങളായി കോട്ടയം സംഘജില്ലയുടെ കുമരകത്തും പൊന്‍കുന്നം സംഘജില്ലയുടെ കുറിച്ചിത്താനത്തും നടന്നുവന്ന രാഷ്ട്രീയ സ്വയംസേവക സംഘം പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം വക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സീരിയല്‍ സിനിമാ താരം കുമരകം രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ചിന്ത രാജ്യത്തിന്റെ അഖണ്ഡതയെ ലക്ഷ്യംവച്ചുള്ളതായിരിക്കണം. കലാവാസനയും കായികക്ഷമതയുമുള്ള ഒരു പുതിയ തലുമുറയെ വാര്‍ത്തെടുക്കാനുള്ള ഈ പഠന കളരിയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ നന്ദിയുള്ളവനാണ് താനെന്നും രഘുനാഥ് ഉപക്രമ പ്രസംഗത്തില്‍ പറഞ്ഞു. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എം. മുകുന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഓരോ രാഷ്ട്രത്തിനും വിശേഷേണയുള്ള ഭാവവും ദൗത്യവുമുണ്ട്. ഭാരതത്തിന്റെ വിശേഷേണയുള്ള ഭാവം ഹിന്ദുത്വമാണ്. നമ്മെ സംബന്ധിച്ചിടത്തോളം ലക്ഷ്യപൂര്‍ത്തീകരണത്തിന് നിബന്ധന വച്ചിട്ടുണ്ട്. ധര്‍മ്മസംരക്ഷണത്തിലൂടെ രാജ്യത്തെ പരംവൈഭവത്തിലേത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മുകുന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശിബിര കാര്യവാഹക് വി.എസ്. രാംദാസ് സ്വാഗതവും ജില്ലാ കാര്യവാഹക് ആര്‍. രാജീവ് നന്ദിയും പറഞ്ഞു. ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ സന്നിഹിതനായിരുന്നു. കുറിച്ചിത്താനത്തു നടന്ന പൊതുപരിപാടിയില്‍ സിനിമാ താരം ബാബുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന്‍, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുപരിപാടിക്ക് മുന്നോടിയായി ശിബിരങ്ങളില്‍ പങ്കെടുത്ത ശിക്ഷാര്‍ത്ഥികളുടെ പഥസഞ്ചലനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.