ളാലം മഹാദേവക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

Saturday 27 December 2014 9:40 pm IST

പാലാ: പഞ്ചാക്ഷരീ മന്ത്രധ്വനികളാല്‍ പവിത്രമായ ക്ഷേത്രസന്നിധിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ളാലം മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണുനമ്പൂതിരി, മേല്‍ശാന്തി കളപ്പുരയ്ക്കല്‍ ഇല്ലം പ്രദീപ്‌നമ്പൂതിരി എന്നിവര്‍ കൊടിയേറ്റിന് കാര്‍മ്മകത്വം വഹിച്ചു. തുടര്‍ന്ന് പാലാ നാട്യാഞ്ജലി നൃത്തരാവ് അരങ്ങേറി. തിരുവരങ്ങിന്റെ ഉദ്ഘാടനവും സന്തോഷ്-ഗംഗ സ്മാരക വിദ്യാഭ്യാസ ധനസഹായ വിതരണവും സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് നിര്‍വ്വഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി.എന്‍ പരമേശ്വരന്‍ നായര്‍ പുത്തൂര്‍ അധ്യക്ഷതവഹിച്ചു. ഡോ.റ്റി.വി മുരളീവല്ലഭന്‍, സ്വാഗതസംഘം ഭാരവാഹികളായ എന്‍.കെ ശിവന്‍കുട്ടി, ബിനു അമ്പലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. രണ്ടാംദിവസമായ ഇന്ന് രാവിലെ 4.30 മുതല്‍ ക്ഷേത്രത്തില്‍ ഉത്സവ ത്തോടനുബന്ധിച്ച വിശേഷാല്‍ ചടങ്ങുകള്‍, 7 മുതല്‍ പുരാണപാരായണം, 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 7 ന് തൃശ്ശൂര്‍ ശ്രീഹരി ഭജനസംഘത്തിന്റെ നാമഘോഷലഹരി, രാത്രി 9 ന് കൊടിക്കീഴില്‍ വിളക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.