ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 29ന് ആരംഭിക്കും

Monday 29 December 2014 6:49 pm IST

ആലപ്പുഴ: ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 29ന് ആരംഭിക്കും. വൈകിട്ട് ഏഴിന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കലാ-സാംസ്‌കാരിക സംഗമം ജി. സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. വൈകിട്ട് ആറിന് പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിക്കുന്ന നാട്ടരങ്ങ് പാട്ടുകൂട്ടം, രാത്രി എട്ടിന് സ്റ്റീഫന്‍ ദേവസിയുടെ മെഗാമ്യൂസിക്കല്‍ ഷോയും നടക്കും. 30ന് വൈകിട്ട് ആറിന് തിരുവനന്തപുരം ഭാരത് ഭവന്റെ ഉത്തരേന്ത്യന്‍ നൃത്തസന്ധ്യയും രാത്രി എട്ടിന് രമേശ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കോമഡി മെഗാഷോയും നടക്കും. 31ന് രാത്രി ഏഴിന് നടക്കുന്ന പുതുവത്സര സന്ദേശ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ.ടി.എം. തോമസ് ഐസക് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ എന്നിവര്‍ സന്ദേശം നല്‍കും. വൈകിട്ട് ആറിന് ടെമ്പിള്‍ ഓഫ് ഇംഗ്ലീഷിന്റെ കലാസന്ധ്യയും രാത്രി എട്ടിന് രഞ്ജിനി ജോസ്, ഫ്രാങ്കോ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടക്കും. ജില്ലാ ഭരണകൂടം, ആലപ്പുഴ നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.