അമൃതസര്‍: രാജ്യാന്തര വിപണിയില്‍ 15 കോടി രൂപ വിലവരുന്ന മൂന്ന് കിലോഗ്രാം ഹെറോയിന്‍ അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തു. പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് ഡിഐജി ആര്.പി.എസ്. ജെസ്വാള് പറഞ്ഞു.
രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന ബിഎസ്എഫ് സംഘമാണ് കമ്പി വേലിക്കപ്പുറത്ത് നിന്ന് എന്തോ ഒന്ന് ഇങ്ങോട്ടേക്ക് എറിയുന്ന ശബ്ദം കേട്ടത്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം ആരെയും കാണാന്‍ കഴിഞ്ഞില്ല. മഞ്ഞു വീഴ്ച മൂലം കനത്ത ഇരുട്ടായിരുന്നു. പരിശോധനയ്ക്കിടെയാണ് ഹെറോയിന്‍ അടങ്ങിയ മൂന്ന് പൊതിക്കെട്ടുകള്‍ കണ്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വേലിക്ക് സമീപത്തു തന്നെ പൊതിക്കെട്ടുകള്‍ കിടപ്പുണ്ടായിരുന്നു. പൊതിക്കെട്ടുകള്‍ എറിഞ്ഞവര്‍ മൂടല്‍മഞ്ഞിന്റെ മറപിടിച്ച് തിരികെ പാക്കിസ്ഥാനിലേക്ക് തന്നെ രക്ഷപ്പെടുകയായിരുന്നു. കൂരിരുട്ടും മോശം കാലാവസ്ഥയും അവരെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: