ശിവഗിരി തീര്‍ത്ഥാടനം: ഗുരുദേവ ദര്‍ശനപുസ്തക പ്രകാശന വേദിയാകും

Sunday 28 December 2014 10:02 pm IST

ശിവഗിരി: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിലെ വിവിധ സമ്മേളനങ്ങള്‍ ഗുരുദേവനെക്കുറിച്ചും ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങളുടെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കും. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ നിരവധി സാഹിത്യകാരന്മാര്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. 30ന് 11.30 ല്‍ നടക്കുന്നവിദ്യാഭ്യാസ സമ്മേളനത്തില്‍ സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ ശ്രീനാരായണ ഗുരു ദി ജ്ഞാനില്‍ ഓഫ് ആക്ഷന്‍, ഡോ. ഓമനയുടെ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം, ഗായത്രി ആശ്രമം ചാലക്കുടി പ്രസാധനം ചെയ്യുന്ന ആത്മോപദേശ ശതകം ഗുരുപ്രസാദത്തിന്റെ ഡോ. എം.എച്ച്. ശാസ്ത്രികളുടെ വ്യാഖ്യാനം, സ്വാമി അവ്യയാനന്ദയുടെ സ്വാനുഭവഗീതി വ്യാഖ്യാനം, സ്വാമി മുനിനാരായണ പ്രസാദിന്റെ ഗുരുദേവ കൃതികള്‍ പാഠാവലി, പി.വി. ശശിധരന്‍ രചിച്ച എസ്എന്‍ഡിപി യോഗം ഇന്നലെ ഇന്ന് നാളെ എന്നിവ പ്രകാശനം ചെയ്യും. 30ന് ഉച്ചയ്ക്ക് നടക്കുന്ന ശുചിത്വ ഭാരതം ഗുരുദേവ ദര്‍ശനത്തിലൂടെ എന്ന സമ്മേളനത്തില്‍ ഗുരുദേവ ശിഷ്യന്‍ വി. ഭാര്‍ഗ്ഗവന്‍ വൈദ്യര്‍ രചിച്ച ശ്രീനാരായണ ഗുരുദേവന്‍ ഒരു ശിഷ്യന്റെ ദിനസ്മരണകള്‍, സച്ചിതാനന്ദ സ്വാമികള്‍ രചിച്ച ശ്രീനാരായണ ധര്‍മ്മം കുടുംബ ജീവിതത്തില്‍ എന്ന പുസ്തകവും തുടര്‍ന്ന് നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനം ദേശീയ ധാരയില്‍ എന്ന സമ്മേളനത്തില്‍ കൊട്ടാരക്കര ബി. സുധര്‍മ്മ രചിച്ച ഗുരുദേവാമൃതം എന്ന പുസ്തകവും സച്ചിതാനന്ദസ്വാമികളുടെ ബഹ്‌റിനിലെ പ്രഭാഷണം എന്ന ഡിവിഡിയും പ്രകാശനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ദൈവദശക രചനാ ശതാബ്ദി സമ്മേളനത്തില്‍ ശിവഗിരിമഠം പബ്ലിക്കേഷന്റെ ശ്രീനാരായണ ഗുരുദേവ കൃതികള്‍ (പുതിയ പതിപ്പ്) സച്ചിതാനന്ദസ്വാമി രചിച്ച ശ്രീനാരായണ ദര്‍ശനം, 21-ാം നൂറ്റാണ്ടില്‍, ദൈവദശകത്തിന്റെ ലത്തീഫ് മൂവാറ്റുപുഴയുടെ അറബ് തര്‍ജ്ജമ വിതരണോദ്ഘാടനം എന്നിവ നടക്കും. 31 ന് രാവിലെ നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തില്‍ മങ്ങാട് ബാലചന്ദ്രന്‍ രചിച്ച ശ്രീനാരായണധര്‍മ്മം പ്രകാശനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.