മുന്‍തൂക്കം കൈവിടാതെ കിവികള്‍

Sunday 28 December 2014 10:25 pm IST

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റ് മുന്‍തൂക്കം കൈവിട്ടില്ല. ഫോളോഓണ്‍ ചെയ്ത സിംഹളവീരര്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 5ന് 293 റണ്‍സ് എന്ന നിലയില്‍. കിവികളുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തള്ളാന്‍ ലങ്കയ്ക്കിനി പത്തു റണ്‍സ് കൂടി മതി. ദിമുത് കരുണരത്‌നെയുടെ (152) സെഞ്ച്വറിയാണ് ലങ്കയുടെ മാനം കാത്തത്. പതിനേഴ് ഫോറുകള്‍ കരുണരത്‌നെയുടെ ബാറ്റില്‍ നിന്നു പിറന്നു. 53 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസും മോശമാക്കിയില്ല. കുശാല്‍ സില്‍വ (33), കുമാര്‍ സംഗക്കാര (1), ലാഹിരു തിരുമ്മന്നെ (25) തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു. ട്രന്റ് ബൗള്‍ട്ടിന് മൂന്നു വിക്കറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.