തിരുവാല്ലൂര്‍ ഭാഗവതസത്രം സമാപിച്ചു

Sunday 28 December 2014 10:34 pm IST

തിരുവാല്ലൂര്‍ ഭാഗവതസത്രം സമാപനസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യുന്നു

ആലങ്ങാട്: ആലങ്ങാട് തിരുവാല്ലൂര്‍ ക്ഷേത്രമൈതാനിയില്‍ നടന്നുവന്ന മുപ്പത്തിരണ്ടാമത് അഖിലഭാരതഭാഗവതസത്രം സമാപിച്ചു. സമാപനസഭയില്‍ ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് ദീപംതെളിയിച്ചുകൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്നുനടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു, പ്രൊഫ.കെ.വി.തോമസ്സ് എം.പി, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, എ.എന്‍.രാധാകൃഷ്ണന്‍, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, കെ.ശിവശങ്കരന്‍, എം.കെ.കുട്ടപ്പമേനോന്‍, ടി.ജി.പത്മനാഭന്‍നായര്‍, സുനില്‍ തിരുവാല്ലൂര്‍, ഇ.വാസുദേവപ്പണിക്കര്‍, പി.പി.അപ്പുക്കുട്ടന്‍, എസ്.പ്രേംകുമാര്‍, കെ.എം.രാജന്‍, പി.ബി.സജു എന്നിവര്‍ സംസാരിച്ചു. മുപ്പത്തിമൂന്നാമത് സത്രം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.