പി കെ ബഹിഷ്‌കരിക്കാന്‍ ബാബാ രാംദേവിന്റെ ആഹ്വാനം

Sunday 28 December 2014 10:36 pm IST

ന്യൂദല്‍ഹി: അമീര്‍ഖാന്‍ അഭിനയിച്ച വിവാദ ചിത്രം പി കെ ബഹിഷ്‌കരിക്കാന്‍ യോഗഗുരു ബാബാ രാംദേവ് ആഹ്വാനം ചെയ്തു. അടുത്തിടെയായി ഹിന്ദുമതത്തെയും വിശ്വാസത്തേയും ദേവതമാരെയും ആക്ഷേപിച്ചുകൊണ്ട് ചിലര്‍ രംഗപ്രവേശം ചെയ്യുന്നു. ഇവരെ ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് ബാബാ രാംദേവ് പ്രസ്താവിച്ചതായി ഒരു ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ടു ചെയ്തത്. അതിനിടെ രാജ്യവ്യാപകമായി പി കെ സിനിമയ്‌ക്കെതിരേ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. സിനിമയ്‌ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നു പ്രതിഷേധിക്കാന്‍ രാംദേവ് ആഹ്വാനം ചെയ്തു. പ്രമുഖ വ്യക്തികള്‍ ഹിന്ദുക്കളെ അവഹേളിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നുവെന്ന് ബാബാ ചൂണ്ടിക്കാട്ടി. അതിനിടെ 350 കോടി രൂപ ഇതിനകം പി കെയുടെ പ്രദര്‍ശനം വഴി ലഭിച്ചു കഴിഞ്ഞുവെന്നും ഇത് ചരിത്രമാണെന്നും സിനിമാ നിര്‍മ്മാണക്കമ്പനി അറിയിച്ചു. പി കെ ഒപ്പം ഇറങ്ങിയ എല്ലാ സിനിമകളേയും പിന്നിയാക്കിയെന്നും അവര്‍ അവകാശപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.