ആലുവ: എന്ജിന് തകരാറിനെ തുടര്‍ന്ന് പാതിവഴിയില്‍ ഓട്ടം അവസാനിപ്പിച്ച് ഗ്യാരേജിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.45 ഓടെ ദേശീയപാത 47ല്‍ ആലുവ തോട്ടയ്ക്കാട്ടുകര കവലയിലായിരുന്നു സംഭവം.
ആലുവ ഡിപ്പോയില്‍ നിന്നും വൈകിട്ട് പുത്തന്‍വേലിക്കരയ്ക്ക് പോയ ബസാണ് ദേശത്ത് വച്ച് പണിമുടക്കിയത്. ഇതേതുടര്‍ന്ന് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിലേക്ക് ബസ് തിരികെ കൊണ്ടുപോകുമ്പോഴാണ് എഞ്ചിന് ഭാഗത്ത് നിന്ന് പുകയും തീയും വന്നത്.
ഉടന്‍ ബസ് നിര്‍ത്തി റോഡില്‍ കിടന്ന മെറ്റല്‍ പൊടി വാരിയിട്ടും വെള്ളമൊഴിച്ച് തീയണച്ചു.
ആലുവയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും എത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തകരാറിന് കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: