ചെറായി: ദൈവദശകം രചനാ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈപ്പിന്‍ യൂണിയന്, വനിതാ സംഘം വൈപ്പിന്‍ യൂണിയന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 101 വനിതകള്‍ ദൈവദശകം ആലപിച്ചു. എടവനക്കാട് എസ്എന്‍ഡിപി യൂണിയന് അങ്കണത്തിലാണ് കേരള സാരിയും മഞ്ഞ ബ്ലൗസും അണിഞ്ഞ് ദൈവദശകം ആലപിച്ചത്.
തുടര്‍ന്ന് യൂണിയന് ഹാളില്‍ നടന്ന സമ്മേളനം യൂണിയന് സെക്രട്ടറി പി. ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഷീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ബിജു പുളിക്കലേത്ത് ദൈവദശക പഠന ക്ലാസ് നയിച്ചു. യൂണിയന് പ്രസിഡന്റ് ടി. ജി. വിജയന് ദൈവശക ആലാപനമത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്കി.
വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ. പി. കൃഷ്ണകുമാരി,യോഗം ഡയറക്ടര്‍ ബോര്‍ഡംഗം പി. വി. തങ്കപ്പന്, വനിതാ സംഘം കോ-ഓര്‍ഡിനേറ്റര്‍ കണ്ണദാസ് തടിക്കല്‍, വനിതാസംഘം വൈസ് പ്രസിഡന്റ് കെരളി സുധീശന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: