പക്ഷി ഇടിച്ചതു മൂലം മുംബൈ കാഠ്മണ്ഡു വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Monday 29 December 2014 3:44 pm IST

കാഠ്മണ്ഡു: മുംബൈയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 125 യാത്രക്കാരും ആറ് വിമാനജോലിക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യു 268 മുംബൈ-കാഠ്മണ്ഡു വിമാനമാണ് പക്ഷിയുടെ കടന്നുവരവ് മൂലം സുരക്ഷിതമായി നിലത്തിറക്കേണ്ടി വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.