തിരുവാലൂര്‍: അഖില ഭാരത ഭാഗവത സത്ര സമിതി ഏര്‍പ്പെടുത്തിയ മള്ളിയൂര്‍ പുരസ്കാരത്തിന് (1,00,001 രൂപ) ശോഭാ ലിമിറ്റഡ് ചെയര്മാന് എമിറെറ്റസ് പി. എന്‍. സി. മേനോന് തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സേവന, ജീവകാരുണ്യ മേഖലയില്‍ നടത്തിയ സേവനങ്ങളുടെ പേരിലാണ് പുരസ്കാരം.
തിരുവാലൂരില്‍ നടന്ന 32-മാത് ശ്രീമദ് ഭാഗവത സത്രത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന് നായര്‍ ചെയര്‍മാനും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഡോ. സാംബശിവന്, സത്രസമിതി പ്രസിഡന്റ് എം. കെ. കുട്ടപ്പമേനോന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: