കൊച്ചി: ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയുടെ തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 11ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 3 വരെ തുടരും.
തിരുവനന്തപുരം പട്ടം ജംഗ്ഷനിലെ കൈലാസ് പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ മെഡിസിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. പ്രമുഖ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റായ ഡോ എസ്.ആര്. അനിലാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ 8111998083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: