അതിര്‍ത്തിക്കിപ്പുറം സൈന്യമുണ്ട്, അതിനിപ്പുറം ഞങ്ങളും

Monday 29 December 2014 9:16 pm IST

തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനും തിരിച്ചറിവും വിവേകവും ഉണ്ടാകാനും അമ്മയുടെ രക്തമല്ല മറിച്ച് മുലപ്പാല്‍ കുടിച്ചു വളരണം. നിങ്ങള്‍ അവിടെ തുറന്നു വിടുകയോ എന്തുവേണേല്‍ ചെയ്‌തോ. പക്ഷെ അത് അതിര്‍ത്തിക്കപ്പുറം. ഇപ്പുറം വന്ന് ചോരക്കു ദാഹിച്ചാല്‍ എന്ത് ചെയ്യണമെന്നു ഞങ്ങളുടെ പട്ടാളക്കാര്‍ക്കറിയാം. പിറന്ന നാടിനെ പെറ്റമ്മയെപ്പോലെ സ്‌നേഹിക്കുന്ന സൈന്യമുണ്ട് ഞങ്ങളുടെ അതിര്‍ത്തി കാക്കാന്‍. അവര്‍ക്ക് പിന്നിലായി മതത്തിനപ്പുറം രാജ്യത്തെ സ്‌നേഹിക്കാന്‍ മനസ്സുള്ള ഞങ്ങളുണ്ട്. ഞങ്ങള്‍ക്കിടയില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷെ ഞങ്ങളുടെ രാജ്യത്തിന്റെ കാര്യംവരുമ്പോള്‍ ഞങ്ങള്‍ ഒന്നാണ്. ഞങ്ങള്‍ ഭാരതീയര്‍. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒക്കെ അതുകഴിഞ്ഞു വരുന്ന കാര്യങ്ങളാണ്. ശ്യാം കുമാര്‍ എന്ത് വിരോധാഭാസം. ഒരു ഭീകരവിരുദ്ധ കോടതി കൊടുംഭീകരവാദിയെ മോചിതനാക്കുന്നു. എന്തിനു വേണ്ടിയെന്ന് നാം ചിന്തിക്കണം. പാക്കിസ്ഥാന്‍ പാലൂട്ടുന്ന ഓരോ പാമ്പും തിരിഞ്ഞ് കൊത്തുന്നത് അവരുടെ തന്നെ പുതുതലമുറയെയാണ്. എത്ര കൊണ്ടാലും പഠിക്കാത്ത പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദം കയറ്റുമതി ചെയ്യും എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും. ഇതിനെതിരെ ഭാരതം ചെയ്യേണ്ടത് നയതന്ത്ര നിലപാടല്ല. ശക്തമായ സൈനിക നടപടി തന്നെയാണ്. രാജേഷ് രമണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.