അഞ്ചാലുംമൂട്ടില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ആക്രമണം; കാര്‍ നശിപ്പിച്ചു

Monday 29 December 2014 10:06 pm IST

അഞ്ചാലുംമൂട്: മുരുന്തലില്‍ ബിജെപി ബൂത്ത് സെക്രട്ടറിയുടെ വീടിനുനേരെ സിപിഎം ആക്രമണം. മുരുന്തല്‍ ശാന്തവിലാസത്തില്‍ കൃഷ്ണദാസിന്റെ വീടിനുനേരെയാണ് അക്രമണം നടന്നത്. അക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിന്റെ പിറകുവശത്തെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 11 നാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കൃഷ്ണദാസിന്റെ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് മുരുന്തല്‍ സ്വദേശികളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.