കൊല്ലം: ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷനിലെ പട്ടികജാതി വികസന ആഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനുകളില്‍ അഞ്ചും വീതം പ്രൊമോട്ടര്‍മാരെ നിയമിക്കും. പ്രായപരിധി 18നും 40നും മധ്യേ. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടൂ ജയിച്ചിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്നുള്ള റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ് എന്നിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റ്, ടിസിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം ജനുവരി 15നകം കൊല്ലം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. റസിഡന്റ് ട്യൂട്ടര്‍മാരുടെ ചുമതല വഹിക്കുന്ന പ്രൊമോട്ടര്‍മാര്‍ക്ക് കുറഞ്ഞ യോഗ്യത ബിരുദമാണ്.
ബിഎഡ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമനം പരമാവധി ഒരു വര്‍ഷത്തേക്കായിരിക്കും. എട്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുമ്പ് പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. 35 ശതമാനം പ്രൊമോട്ടര്‍ തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ജില്ലാ, ബ്ലോക്ക്, കോര്പ്പറേഷന് പട്ടികജാതി വികസന ആഫീസില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: