കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Monday 29 December 2014 10:13 pm IST

പത്തനാപുരം: 30 പൊതി കഞ്ചാവുമായി ഇടത്തറ സ്വദേശിയെ പത്തനാപുരം പോലീസ് പിടികൂടി. വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 350 ഗ്രാം കഞ്ചാവാണ് പത്തനാപുരം എസ്‌ഐ ബി.കെ.സുനില്‍കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റൂറല്‍ എസ്പി എസ്.സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം ഇടത്തറ ഈട്ടിവിളയില്‍ ഷിഹാബുദ്ദീ (41) നാണ് പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് പൊതികളാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിക്കുകയാണ് ഷിഹാബുദ്ദീന്റെ ജോലി. ഇയാള്‍ക്ക് അന്തര്‍സംസ്ഥാന മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു. ഷിഹാബുദ്ദീനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.