രാഷ്ട്രത്തോട് കര്‍ത്തവ്യം പുലര്‍ത്തുന്ന വ്യക്തികള്‍ വളര്‍ന്നുവരണം: എം. ഗണേഷ്

Monday 29 December 2014 10:27 pm IST

ആലുവ: രാഷ്ട്രത്തോട് ഭക്തിയും കര്‍ത്തവ്യവും നിഷ്ഠയും പുലര്‍ത്തുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാര്‍പ്രമുഖ് എം. ഗണേഷ് പറഞ്ഞു. ആര്‍എസ്എസ് ആലുവ ജില്ല പ്രാഥകിമശിക്ഷാവര്‍ഗ്ഗിന്റെ സമാപനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിതേ്യനയുള്ള ശാഖാപ്രവര്‍ത്തനത്തിലൂടെയാണ് വ്യക്തിനിര്‍മ്മാണം നടക്കുന്നത്. വ്യക്തിനിര്‍മ്മാണത്തിലൂടെ സമൂഹത്തില്‍ മൗലികമായ പരിവര്‍ത്തനം നടത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. റിട്ട: ജില്ലാജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷതവഹിച്ചു. നമ്മുടെ നാടിനെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പി. സുനില്‍കുമാര്‍ സ്വാഗതവും പി.കെ. സുരേഷ്ബാബു നന്ദിയും പറഞ്ഞു. നഗരംചുറ്റി പദസഞ്ചലനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.