ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡിപ്പോകളിലേയ്ക്ക് ബിജെപി മാര്‍ച്ച്

Monday 29 December 2014 11:38 pm IST

കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പാക്കുന്ന പരിപാടികളുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നതില്‍ കേരള ഗവണ്‍മെന്റ് പരാജയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. പെട്രോളിനും ഡീസലിനും പത്തുരൂപയിലധികം വിലകുറഞ്ഞിട്ടും ബസ് ചാര്‍ജ്ജില്‍ കുറവുവരുത്തി അതിന്റെ പ്രയോജനം സാധാരണക്കാരന് ലഭ്യമാക്കാനായില്ല. രാജ്യവ്യാപകമായി വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ അത് തുടര്‍ക്കഥയാണ്. ഭരണസ്തംഭനത്തിലാണ് കേരളം, അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലകുറവിന് ആനുപാതികമായി ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ബിജെപി സംഘടിപ്പിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. പി. ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. എന്‍. സജികുമാര്‍, അഡ്വ. പി. കൃഷ്ണദാസ്, സഹജ ഹരിദാസ്, സരള പൗലോസ്, ഡോ. ജലജ ആചാര്യ, കെ. എസ്. സുരേഷ്‌കുമാര്‍, പി.ബി. സുജിത്ത്, ശ്രീകാന്ത് ശ്രീധര്‍, ബാബുരാജ് തച്ചേത്ത്, എന്‍.എസ്. സുമേഷ്, സി. സതീശന്‍, മധുകുമാര്‍ കൊല്ലേത്ത്, പി.ഡി. പ്രവീണ്‍, ഷിബു ആന്റണി, ദിനേശ് പൈ, കെ.വി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എന്‍. ഗോപി അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി. കാശിനാഥ്, കെ.ജി. ഹരിദാസ്, സെന്തില്‍കുമാര്‍, അഡ്വ. പി. ഹരിദാസ്, പി.ആര്‍. രഘു, എം.സി. മണിയന്‍, ടി.എസ്. ഷാജി, സുനില്‍ പാതാളം, സജികുമാര്‍, എ.സി. സന്തോഷ്, കെ.എ. വിശ്വംഭരന്‍, എം.ജി. രാജേഷ് എന്നിവര്‍ സംസാരിച്ചു. അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം. എന്‍. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.എ. ബ്രഹ്മരാജ്, നിയോജകമണ്ഡലം ജോയിന്റ് കണ്‍വീനര്‍മാരായ ടി. എസ്. ചന്ദ്രന്‍, ടി.എസ്. രാധാകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ഡി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി മണി വെങ്ങോല, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ കെ. എ. സുരേന്ദ്രന്‍, പ്രഭാകരന്‍നായര്‍, കെ. ടി. ഷാജി, പി.കെ. അപ്പുക്കുട്ടന്‍, വി. ഡി. വിനോദ്, ബി. വി. ചന്ദ്രന്‍, സലീഷ് ചെമ്മണ്ണൂര്‍, ശശി തറനിലം, കെ.എ. വിജയന്‍, മാധവന്‍, കെ.കെ. നീലകണ്ഠന്‍, കെ. പി. അപ്പുക്കുട്ടന്‍, സ്മിത്ത്, ഷാജി വി.കെ., പി.സി. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് കെഎംകെ ജംഗ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ. പി. രാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പറവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അജി പോട്ടശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റുമാരായ ടി. പി. മുരളീധരന്‍, എന്‍. എം. വിജയന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ. എസ്. പുരുഷോത്തമന്‍, എം. എന്‍. ബാലചന്ദ്രന്‍, സോമന്‍ ആലപ്പാട്ട്, ടി. ജി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. സി. അശോകന്‍, അനൂപ്ശിവന്‍, നിര്‍മ്മല്‍കുമാര്‍, സി. എസ്. സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.