ഗാസിയാബാദില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

Tuesday 30 December 2014 10:13 am IST

ഗാസിയാബാദ്: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ഗാസിയാബാദ് ജില്ലയിലെ കോഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുധ(40)യാണ് കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. കൊലപാതക വിവരം ഭര്‍ത്താവ് ദിലീപ് ഝാ തന്നെയാണ് പോലീസില്‍ അറിയിച്ചത്. മറ്റൊരു സ്ത്രീയുമായി ദിലീപിനുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം കലഹത്തിലുമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ ദിലീപ് ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്കിനിടയില്‍ ദിലീപ് ചുറ്റിക കൊണ്ട് സുധയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് ഓഫീസര്‍ ഉമ്മദ് സിംഗ് യാദവ് അറിയിച്ചു. സുധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.