തെലുങ്കു നടിയെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

Tuesday 30 December 2014 10:43 am IST

കൊല്‍ക്കത്ത: തെലുങ്കു നടിയെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. നടി വീട്ടിലേക്ക് വരുമ്പോള്‍ അജ്ഞാതന്‍ വീടിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അജ്താന്‍ തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്ന് നടി പോലീസിന് മൊഴി നല്‍കി. ചെറുത്തു നിന്ന ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചു പറിച്ചാണ് അജ്ഞാതന്‍ രക്ഷപ്പെട്ടത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.