ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിങ് ധോണി വിരമിച്ചു

Tuesday 30 December 2014 3:11 pm IST

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിച്ചു. ഏകദിനത്തിലും ട്വന്റി 20 യിലും ധോണി തുടരും. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിടവാങ്ങുന്നതായി ധോണി അറിയിച്ചത്. അടുത്ത ടെസ്റ്റില്‍ വീരാട് കോഹ്‌ലി ഇന്ത്യയെ നയിക്കും. ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡോടെ തുടക്കം കുറിച്ച ധോണിക്ക് പക്ഷേ, പിന്നീട് അതു നിലനിര്‍ത്താനായില്ല. കഴിഞ്ഞ ഓസിസ് പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്ന്, ധോണി ക്യാപ്റ്റന്‍സി രാജിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.