വിഭാഗീയത മറനീക്കിയതോടെ സിപിഎം ശിഥിലമാകുന്നു

Tuesday 30 December 2014 10:01 pm IST

ജനകീയ സദസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കല്‍: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്ത് സിപിഎമ്മിലെ കടുത്ത വിഭാഗീയത വ്യക്തമാക്കുന്നതാണെന്നു ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്. ബിജെപി പള്ളിപ്പുറം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സിപിഎം ശിഥിലമാകുന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് രമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം-കോണ്‍ഗ്രസ് ബന്ധം വിട്ടുവന്ന അഞ്ചു കുടുംബങ്ങള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. ദൈവദശകത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് യോഗത്തില്‍ തിരുനെല്ലൂര്‍ സ്വദേശിനി കൃഷ്ണ ദൈവദശകം പാരായണം ചെയ്തു. ലിറ്റില്‍ ലതാമങ്കേഷ്‌ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജയലക്ഷ്മിയെ ആദരിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍, ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്‌ലാല്‍, എബ്രഹാം മാത്യു വാഴത്തറ, അമ്പിളി ബാബു, പി.ആര്‍. സുധി, ശാലിനി രാജേന്ദ്രന്‍, ശര്‍മ്മിള രാജേഷ്, പെരുമ്പളം ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ. ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് വിജയകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.