31രുവനന്തപുരം : മാവോയിസ്റ്റുകളെ നേരിടാന്‍ കേരളത്തിനുവേണ്ട സഹായം കേന്ദ്രം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചിട്ടുണ്ട്. ക്രമസമാധാനനില തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല.
സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ചായിരിക്കും ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കുക. ശിവഗിരിതീര്ത്ഥാടനത്തില് പങ്കെടുക്കാനായി എത്തിയ രാജ്നാഥ് സിംഗ് വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ.ആര്. ഉമാകാന്തന്‍ ഡോ. പിപി. വാവ, സി. ശിവന്‍കുട്ടി, അഡ്വ. എസ്. സുരേഷ്, വി.വി. രാജേഷ് തുടങ്ങിയവര്‍ രാജ്നാഥ് സിംഗിനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: