പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ നാല് ദിവസത്തോളം പഴക്കമുള്ള കാട്ടുകൊമ്പന്റെ ജീര്‍ണ്ണിച്ച ജഡം കണ്ടെത്തി. 32 വയസ്സ് പ്രായം വരുന്ന ആനയുടെ കൊമ്പുകള്‍ പോസ്റ്റ്മോര്‍ട്ടിത്തിന് ശേഷം വനപാലകര്‍ കസ്റ്റഡിയിലെടുത്തു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ചെതലയം റെയ്ഞ്ചില്‍ പാതിരി നോര്‍ത്ത് വനമേഖലയാണ് കുറുവാദ്വീപ്.
പൊതുവെ സന്ദര്‍ശകര്‍ കടന്നുചെല്ലാത്ത ഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. കടുവയും മറ്റും ഇത് ഭക്ഷണമാക്കിയതിന്റെ തെളിവുകളും സമീപത്തുണ്ട്. ചെതലയം റെയ്ഞ്ച് ഓഫീസര്‍ കെ.രഞ്ജിത്ത്കുമാര്‍, ഡെ. റെയ്ഞ്ച് ഓഫീസര്‍ ബാബുരാജ്, കല്‍പ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റെയ്ഞ്ചര്‍ പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: