തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്ത് വീണ്ടുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. താന്‍ വീഴും വരെ പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.
വീഴ്ചകളെ കുറിച്ച് പ്രകാശ് കാരാട്ട് സ്വയം പരിശോധിക്കണം. സെക്രട്ടറിയെന്ന നിലയില്‍ പിണറായി വിജയന്‍െറ തെറ്റുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിഭാഗീയത പലരും നേതൃത്വം പിടിക്കാനുള്ള ആയുധമാക്കുന്നു. പിണറായിയുടെ കുറവുകള്‍ പുതിയ സംസ്ഥാന സമിതി പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു.
സെക്രട്ടറി എന്ന നിലയിl പിണറായിക്ക് കുറവുകളുള്ള കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും വി.എസ്. പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വം പിടിക്കാനുള്ള ആയുധമായി വിഭാഗീയതയെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: