സാന്‍ഫ്രാന്‍സിസ്കോ: 2014 വിടപറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിള്‍. കഴിഞ്ഞു പോവുന്ന വര്‍ഷത്തെ ഇന്ത്യയിലെ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള ലിങ്കുകള്‍ എല്ലാം തന്നെ ഡൂഡിലില്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം 2014ലെ ട്രെന്‍ഡിഗ് ആയ സംഭവങ്ങളും ഒന്നിനു പുറകെ ഒന്നായും നല്‍കിയിട്ടുണ്ട്. റെയില്‍വേയുടെ ഇ ടിക്കറ്റിംഗ് സംവിധാനമായ ഐ.ആര്,ടി.സിയാണ് ഏറ്റവും മുന്നിലുള്ളത്. ഫ്ളിപ്കാര്‍ട്ട്, എസ്.ബി.ഐ ഓണ്‍ലൈന്‍, സ്നാപ്ഡീല്‍, പി.എന്‍. ആര് സ്റ്റാറ്റസ് എന്നിങ്ങനെയാണ് പിന്നീട് വരുന്നത്.
2014ലെ പ്രധാന സംഭവങ്ങളായ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്, ഫിഫ ലോകകപ്പ്, ഐ ഫോണ്‍ 6, 2015ലേക്കുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (GATE 2015), ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവയാണ് ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതലായി തെരഞ്ഞത്. ഗൂഗിള്‍ തെരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ആദ്യ സ്ഥാനം നീലച്ചിത്ര നായിക സണ്ണി ലിയോണിനാണ്. നരേന്ദ്ര മോദിയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയിലേതു പോലെ എല്ലാ ലോകരാജ്യങ്ങളിലേയും പ്രധാന വിവരങ്ങളും ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: