തലവടിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

Wednesday 31 December 2014 3:56 pm IST

തലവടി: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. തെരുവു വിളക്കുകള്‍ എറിഞ്ഞുടയ്ക്കുകയും സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്യുന്നതു നിത്യ സംഭവമായി. കഴിഞ്ഞ ദിവസം 2957-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ബോര്‍ഡുകള്‍ നശിപ്പിച്ചു. പഞ്ചായത്തിനോടു ചേര്‍ന്നുള്ള തെരുവു വിളക്കുകളും കഴിഞ്ഞ ദിവസം നശിപ്പിച്ചു. സന്ധ്യകഴിഞ്ഞാല്‍ പഞ്ചായത്തിനു ചേര്‍ന്നുള്ള പുരയിടത്തിലും സമീപ കടകളുടെ തിണ്ണകളിലും ഇരുന്നു മദ്യപിക്കുകയും കുപ്പിയും മറ്റും തല്ലിയുടച്ചു റോഡിലിടുന്നതായും പരാതിയുണ്ട്. ആറ്റു തീരങ്ങള്‍ കേന്ദ്രീകരിച്ചും മദ്യപശല്യം രൂക്ഷമാണ്. പോലീസ് ഈ പ്രദേശങ്ങളില്‍ പട്രോളിങ് നടത്തണമെന്ന് ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.