വാരാണസി: ക്ഷേത്ര നഗരിയായ വാരണാസിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഗംഗാ ആരതി സമയത്ത് ലേസര്‍ഷോ സംഘടിപ്പിക്കും. ക്ഷേത്ര നഗരത്തിലെ ദശാശ്വമേധില്‍ വെച്ച് നടക്കുന്ന ഗംഗാ ആരതി ചടങ്ങ് ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് ലേസര്‍ഷോ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ് വാരാണസി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഗംഗയുടെ കടവുകളിലെ വികസനത്തിനായി നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് ലേസര്‍ഷോ കൊണ്ടുവരുന്നത്.
ഗംഗാ ആരതിക്ക് അന്താരാഷ്ട്ര പ്രതിച്ഛായ നല്‍കുന്നതിനായാണ് ഈ ഷോ സംഘടിപ്പിക്കുന്നതെന്നും വിനോദ സഞ്ചാര വകുപ്പ് പ്രദേശിക ഉദേ്യാഗസ്ഥന് രവീന്ദ്ര കുമാര്‍ മിശ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: