ഇസ്ലാമബാദ് : മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശ്രമക്കേസ് പ്രതി നിയാസ് മുഹമ്മദിനെ തൂക്കിലേറ്റി. ഇന്നലെ പെഷവാര്‍ സെന്‍ട്രല്‍ ജയിലിലില്‍ വെച്ചാണ് പ്രതിയെ തൂക്കിലേറ്റിയത്.
മുന്‍ പാക്ക് എയര്‍ഫോഴ്സ് ജൂനിയര്‍ ടെക്നീഷ്യനായിരുന്നു ഇയാള്‍. കേസില്‍ കുറ്റവാളികളെന്നു കണ്ടെത്തിയ ആറുപേര്‍ക്കു കൂടി പാക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
2003 ഡിസംബര്‍ 14ന് റാവല്‍പിണ്ടി ഝന്ദ ചിചി പാലത്തിനു സമീപത്തായി മുഷറഫിനെ വധിക്കാനാണ് ഇവര്‍ ശ്രമം നടത്തിയത്. അറസ്റ്റിലായ ഏഴംഗ സംഘം പിന്നീട് ഹരിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
2006 മുതല്‍ പാക്കിസ്ഥാനില്‍ വധശിക്ഷ നിര്‍ത്തലാക്കിയതാണ്. അടുത്തിടെ പെഷവാര്‍ സൈനിക സ്കൂളില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് വധശിക്ഷ പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: