തീപ്പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Wednesday 31 December 2014 9:37 pm IST

ആലപ്പുഴ: തീപ്പൊള്ളലേറ്റ വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കൊല്ലാത്ത് പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ ഭാര്യ തങ്കമണി (45)യെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ വസ്ത്രത്തില്‍ തീപിടിക്കുകയും ശരീരത്തിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.