തിരുവാതിര മഹോത്സവം തുടങ്ങി

Wednesday 31 December 2014 9:54 pm IST

കൊട്ടാരക്കര: പള്ളിക്കല്‍ കടക്കുളത്ത് മഹാദേവര്‍ ക്ഷേത്രത്തിലെ ആറ് നാള്‍ നീണ്ടുനില്‍ക്കുന്ന തിരുവാതിര ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ രാത്രി എട്ടിന് പഞ്ചവാദ്യത്തിന്റേയും വായ്ക്കുരവയുടെയും അകമ്പടിയോടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റി കൊടിയേറ്റിയതോടെ തുടക്കമായി. ഇനിയുള്ള അഞ്ച് ദിനങ്ങളില്‍ വിവിധ ക്ഷേത്രകലകളും വിശേഷാല്‍ പൂജകളും നടക്കും. രണ്ടാം ദിനമായ ഇന്ന് രാത്രി 8ന് കൊട്ടാരക്കര യോഗക്ഷേമസഭ അവതരിപ്പിക്കുന്ന തിരുവാതിരകളി. മൂന്നാംദിനത്തില്‍ രാത്രി 8.30 മൂതല്‍ നൃത്തൃതി സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍.നാലാംദിനം രാത്രി 8.30ന് കലയപുരം രാധാകൃഷ്ണന്‍ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ കഥ കിരാതം. അഞ്ചാം ദിനത്തില്‍ പുനലൂര്‍ വേണുഗോപാല്‍ കൊട്ടാരക്കര വിനായക് എന്നിവര്‍ അവതരിപ്പിക്കുന്ന നാദസ്യര കച്ചേരി. സമാപന ദിനമായ 5ന് ഉച്ചക്ക് ഒരു മണിക്ക് ആറാട്ട് സദ്യ, 4.40 ന് ആറാട്ട് ബലി, 5 മണിക്ക് കൊടിയിറക്ക്,തുടര്‍ന്ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നാരം‘ിച്ച് ഉടയന്‍ കാവ്, ദേവിക്ഷേത്രം വഴി ആറാട്ട് കടവില്‍ എത്തിചേരും. രാത്രി 9.30 മുതല്‍ കാക്കാരശ്ശി നാടകത്തോടെ ഉത്സവത്തിന് സമാപനമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.