മൂക്കുംപുഴ മകരഭരണി മഹോത്സവത്തിന് 19ന് തുടക്കം

Wednesday 31 December 2014 10:05 pm IST

കരുനാഗപ്പള്ളി: മൂക്കുംപുഴ ശ്രീഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം 19ന് ആരംഭിച്ച് 28ന് ആറാട്ടോടെ സമാപിക്കും. 19ന് രാവിലെ 10ന് കേന്ദ്രഭക്ഷ്യ സംസ്‌കരണ സഹമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി ഉത്സവചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ധീവരസഭ സംസ്ഥാന ജനറല്‍സെക്രട്ടറി വി.ദിനകരന്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എംഎല്‍എ വി.താമരാക്ഷന്‍, നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജപ്രിയന്‍, കൊല്ലം ജില്ലാ ധീവരസഭ പ്രസിഡന്റ് എസ്.കൃഷ്ണന്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജുദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വത്സലന്‍, പി.സെലീന, സതി രത്‌നം എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പി.പങ്കജന്‍ സ്വാഗതവും എസ്.ദീപുരാജ് നന്ദിയും പറയും. ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുമതസമ്മേളനം, സാംസ്‌കാരികസമ്മേളനം, അന്നദാനം, ദേവിയുടെ മാലവയ്പ്, ഘോഷയാത്ര, മീനൂട്ട്, മൂക്കുംപുഴ പൊങ്കാല, താലപ്പൊലി, കമ്പം, പകല്‍കാഴ്ച എന്നിവയും നടക്കും. വിവിധ രംഗങ്ങളില്‍ പ്രശസ്തരായവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. ഉത്സവത്തോടനുബന്ധിച്ച് ഭജനം പാര്‍ക്കുന്നതിന് 600 കുടിലുകള്‍ സജ്ജമാക്കും. ദിനവും അന്നദാനവും കാര്യസിദ്ധിപൂജയും നടക്കുന്ന മഹാക്ഷേത്രമാണ് മൂക്കുംപുഴ ദേവിക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ മീനൂട്ടിനോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്ര 16ന് അമ്പലപ്പുഴയില്‍ നിന്നാരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂക്കുംപുഴയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.