കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്തില്‍ ചക്കുവരക്കല്‍ ഗാന്ധിഗ്രാമില്‍ നൂറുപേര് സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ അഴിമതിഭരണത്തിലും, വാര്‍ഡ് മെമ്പറുടെ ദുഷ്ഭരണത്തിലും പ്രധിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്. ചേന്നംകുഴി ജംഗ്ഷനില്‍ സ്ഥാപിച്ച കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം ചേര്‍ന്ന യോഗത്തില്‍ ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പാര്ട്ടിയിലെക്കെത്തിയവരെ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
വരാന്‍പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കുന്നതിനുള്ള പാര്‍ട്ടിയുടെ പരിശ്രമം വിജയിക്കുന്നതിനുള്ള തെളിവാണ് പ്രവര്‍ത്തകരുടെ കടന്നുവരവെന്ന് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരായും, കുടിവെള്ള പ്രശ്നത്തിലും ബിജെപി ശക്തമായി ജനങ്ങളോടൊപ്പം നിന്നതിന്റെ ഫലമായാണ് ഈ മുന്നേറ്റമെന്നും മുഖ്യപ്രഭാഷണം നടത്തിയ മണ്ഡലം ജനറല്‍സെക്രട്ടറി വില്ലൂര്സന്തോഷ് പറഞ്ഞു. ബൂത്ത് പ്രസിഡണ്ട് രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രമേശ് മേലില, കണ്ണന്, സേതു, മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: