ബിഎസ്എന്‍എല്‍ പുതുവര്‍ഷതലേന്ന് ഉപഭോക്താക്കളെ വഞ്ചിച്ചു

Wednesday 31 December 2014 10:45 pm IST

കോട്ടയം: ബിഎസ്എന്‍എല്‍ പുതുവര്‍ഷതലേന്ന് ഉപഭോക്താക്കളെ വഞ്ചിച്ചു. കിടിലിന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സ്ഥിരംവരിക്കാരുടെ ടെലഫോണ്‍ ബന്ധങ്ങള്‍ നിശ്ചലമാക്കിക്കൊണ്ടാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വഞ്ചിച്ചത്. കാരണമറിയാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ടിസ്‌കണക്ട് ചെയ്യുകയാണുണ്ടായത്. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഓഫറുകളും 135 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറിന് ഒരു മാസ കാലയളവില്‍ 335 മിനിറ്റ് ഏതു നെറ്റ്‌വര്‍ക്കിലേക്കും സംസാരിക്കാവുന്ന ഓഫറും ഇന്നലെ നിശ്ചലമായി. പ്രധാന ബാലന്‍സ് അക്കൗണ്ടില്‍നിന്നും പണം കുറഞ്ഞുവന്നപ്പോഴാണ് പലരും ഓഫറുകള്‍ റദ്ദായ വിവിരം അറിഞ്ഞത്. ബാലന്‍സ് ചെക്ക് ചെയ്യുമ്പോള്‍ നെറ്റ്‌വര്‍ക്ക് തകരാറിലാണെന്ന സന്ദേശമാണ് ലഭിക്കുക. ബിഎസ്എന്‍എലിനെ സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്ന സമയത്താണ് ഇത്തരം വഞ്ചനയെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സാധാരഗതിയില്‍ കോള്‍ ഡിസ്‌കണക്ടാവുക അപരിചത കോളുകള്‍ കയറിവരുക പരിധിക്ക് പുറത്താവുക എന്നീവ സാധാരണമാണ്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അറിയിപ്പ് ലഭിക്കാറുണ്ട്. അത്യാവശ്യങ്ങള്‍ക്ക് വിളിക്കുമ്പോള്‍ തിരക്കിലാണെന്നും മറുപടി ലഭിക്കും. ഇതിനിടയിലാണ് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുത്തി. വാലിഡിറ്റിയുള്ള ഓഫറുകള്‍ റദ്ദാക്കിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിച്ചതായി മൊബൈയിലുകളിലേക്ക് മെസേജുകള്‍ എത്തിത്തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.