ചെറുതോണി : ന്യൂഇയര്‍ ആഘോഷിക്കാനായി പടക്കം ഉണ്ടാക്കുന്നതിനിടെ വെടിമരുന്നിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കഞ്ഞിക്കുഴി അട്ടിക്കല്‍ മഠത്തില്‍ ജോസിനാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിന് സമീപം വച്ച് പടക്കം നിര്മ്മിക്കുന്നതിനിയൊണ് അപകടം. മുഖത്തിനാണ് പരിക്കേറ്റിരിക്കുന്നത്.
പൈനാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓലപ്പടക്കം നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ക്രിസ്മസിന് വേണ്ടി നിര്‍മ്മിച്ച പടക്കവും വീട്ടില്‍ സൂക്ഷിച്ചിരുന്നതായാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: