തൃശൂര്‍: ആര്‍എസ്എസ് ഗുരുവായൂര്‍ ജില്ലാ കാര്യാലയം ആര്‍എംപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ജില്ലാ പ്രചാരക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കുന്നംകുളത്തെ കാര്യാലയത്തിന് നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. 35 ഓളം വരുന്ന സംഘം ഓഫീസിലേക്ക് ഇരച്ച് കയറി അക്രമം അഴിച്ചു വിടുകയായിരുന്നു. പരിക്കേറ്റ ജില്ലാ പ്രചാരക് ശശികുമാര്‍, താലൂക്ക് സമ്പര്‍ക്ക പ്രമുഖ് സുധീഷ് എന്നിവരുള്‍പ്പെടെ നാല് പേരെ തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: