തിരുവനന്തപുരം: മദ്യനയത്തില്‍ താന്‍ ഒറ്റയാനാണെന്ന പ്രചാരണം തെറ്റാണെന്നും പ്രചാരത്തിന് പിന്നില്‍ മാധ്യമങ്ങളാണെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ശിവഗിരി തിര്‍ത്ഥാടനത്തിന്റെ സമാപന ചടങ്ങലായിരുന്നു സുധീരന്റെ പരാമര്‍ശം.
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന വലിയ ഒരു സമൂഹം തനിക്കൊപ്പമുണ്ട്. സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെയും സുധീരന് രൂക്ഷമായി വിമര്‍ശിച്ചു. ശ്രീനാരായണ സന്ദേശങ്ങള്‍ ചിലര്‍ കച്ചവടക്കണ്ണോടെ കാണുന്നുവെന്നും സുധീരന് പറഞ്ഞു.
ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്നും സുധീരന് പറഞ്ഞു. ശിവഗിരിമഠം കെട്ടിപ്പടുത്തത് മദ്യ മുതലാളിമാരുടെ പണം കൊണ്ടാണെന്ന പ്രചരണം തെറ്റാണ്. കച്ചവടതാല്പര്യക്കാരാണ് മഠത്തിനെതിരായ പ്രചരണം നടത്തുന്നത്.
ഗുരുസന്ദേശം പ്രചരിപ്പിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ ഇത്തരത്തിലുള്ള ദുഷ്പ്രചരണത്തിന് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: