ന്യൂദല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവിലെ സിഖോര്പൂര് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.
ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്ത് വിഗ്രഹങ്ങള്‍ മോഷണം പോയി. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ ചുമര് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ആദിനാഥ് ദേവന്റെയും പ്രശാന്ത് ദേവന്റെയും വെള്ളിയുള്ള വിഗ്രഹങ്ങളുള്‍പ്പെടെ പത്ത് വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന സ്വര്‍ണത്തിനും വെള്ളിയിലും തീര്‍ത്ത പൂജാഉപകരണങ്ങളും പണവും മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തൊട്ടടുത്തുള്ള ധ്യാന്‍ കേന്ദ്ര ക്ഷേത്രത്തിലും മോഷണം നടന്നു.ഇവിടെ നിന്നും ആഭരണങ്ങളും ചെറിയ വിഗ്രഹങ്ങളും മോഷണം പോയിട്ടുണ്ട്. മറ്റൊരുക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അമൂല്യമായ രത്നം കവര്‍ന്നു.
കൂട്ടകവര്ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിന് ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം മോഷ്ടാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: