അസിന്റെ അപ്പാര്‍ട്ട്‌മെന്റ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

Thursday 1 January 2015 2:31 pm IST

കൊച്ചി: ചലച്ചിത്ര നടി അസിന്റെ കൊച്ചി മറൈന്‍ െ്രെഡവിലെ അപ്പാര്‍ട്ട്‌മെന്റിന് കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്.അപ്പാര്‍ട്ട്‌മെന്റിലെ അലങ്കാര ജോലികള്‍ ചെയ്ത വകയില്‍ പത്ത് ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രവിപുരത്തെ സോബിത്ത് എന്രര്‍െ്രെപസസ് ഉടമ ജയലക്ഷ്മി നായിക്കാണ് ഹര്‍ജിക്കാരി. കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി ജനുവരി 14ന് മുമ്പ് 10 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.