ന്യൂദല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയര്ന്നതായി റ്റൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു . 8 നഗരങ്ങളിലായി നടന്ന സര്‍വേയില്‍ അഭിപ്രായം പറഞ്ഞവരില്‍ 75 ശതമാനം പേരും സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരാണ് .
കള്ളപ്പണം തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെന്ന് 74 ശതമാനം പേരും കരുതുന്നു . ഇതില്‍ 42 ശതമാനം പേര് സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്ന് വിശ്വസിക്കുന്നു . ബാക്കി 32 ശതമാനം പേര് കള്ളപ്പണം തിരിച്ചെത്തിക്കാന്‍ മോദി സര്‍ക്കാര്‍ തുടക്കമിട്ടു എന്ന അഭിപ്രായക്കാരാണ്.സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയര്ന്നെന്ന അഭിപ്രായമുള്ളവരില്‍ കൂടുതലും യുവാക്കളാണ് .
സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യം ഇപ്പോഴും നിലനില്‍ക്കുന്നതായി 78 ശതമാനം പേര് അഭിപ്രായപ്പെടുന്നു . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി 71 ശതമാനം പേര് വിശ്വസിക്കുന്നു . ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മോദി സര്‍ക്കാരിന്റെ വിദേശ നയമാണ് . 82 ശതമാനം പേര് സര്‍ക്കാരിന്റെ വിദേശ നയത്തെ അനുകൂലിക്കുന്നു . സ്വച്ഛ ഭാരതം പദ്ധതിയാണ് സര്‍ക്കാര്‍ തുടക്കമിട്ട പുതിയ സംരംഭങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: