ലോറിയുടെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് പരിക്ക്

Thursday 1 January 2015 3:44 pm IST

മാവേലിക്കര: വളവ് തിരിഞ്ഞ ലോറിയുടെ അടിയില്‍പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു. കായംകുളം പെരിങ്ങാല അനിലാലയത്തില്‍ ഗോപാലകൃഷ്ണനാ (55)ണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഏഴരക്ക് ആനയടിക്കാവ് ചെമ്പരത്തി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. തെക്ക് ഭാഗത്ത് നിന്ന് വന്ന ലോറി വലതുവശത്തെ ഇടറോഡിലേക്ക് തിരിഞ്ഞപ്പോള്‍ എതിര്‍ദിശയില്‍ വന്ന ബൈക്ക് ലോറിയുടെ മദ്ധ്യഭാഗത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഗോപാലകൃഷ്ണന്‍ തെറിച്ച് എതിര്‍ദിശയിലേക്ക് വീണതിനാല്‍ ദുരന്തം ഒഴിവായി. ഗോപാലകൃഷ്ണനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. മുഖത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.