കാന്‍പൂര്‍: പുതുവത്സര ആഘോഷ ലഹരികളില്‍ മതിമറന്ന 21 പേര് പോലീസിന്റെ പിടിയിലായി. കാന്‍പൂറിലാണ് സംഭവം.
പുതുവത്സര രാത്രിയായ ഇന്നലെ 11.30 മുതല്‍ 2 മണിവരെ പോലീസ് നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് വാഹനം ഓടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ അകത്തായത്.
കൂടാതെ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ച 48 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: