ഇമ്രാന്‍ ഖാന്‍ മുന്‍ ബിബിസി അവതാരകയെ വിവാഹം ചെയ്‌തെന്ന്‌ റിപ്പോര്‍ട്ട്

Thursday 1 January 2015 6:39 pm IST

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ മുന്‍ ബിബിസി അവതാരകയെ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. വളരെ രഹസ്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നാണ് സൂചന. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 41 കാരി റഹം ഖാനെയാണ് ഇമ്രാന്‍ ഖാന്‍ വിവാഹം ചെയ്തത്. ബിബിസിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ ആദ്യ ഭര്‍ത്താവുമൊത്ത് റഹം ബ്രിട്ടണിലാണ് കഴിഞ്ഞിരുന്നത്. ഇമ്രാനും ഇത് രണ്ടാം വിവാഹമാണ്. 2004ലാണ് തന്റെ ആദ്യ ഭാര്യയായ ജെമൈമ ഗോള്‍ഡ് സ്മിത്തുമായി ഇമ്രാന്‍ വേര്‍പിരിയുന്നത്. ആദ്യ വിവാഹത്തില്‍ ഇമ്രാന് രണ്ട് കുട്ടികളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.