സൂറത്ത്: ഭാരതീയര്‍ ഗുരുക്കന്മാരെ പോലെയെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബുദ്ധ സന്യാസിമാരുടെ വൈജ്ഞാനിക കേന്ദ്രമായ നളന്ദയെ ഭാരതത്തിലെ പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഭാരതീയരെ ഗുരുസ്ഥാനീയരായാണ് കണക്കാക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നല്കപ്പെടുന്ന സന്തോക്ബ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൂരത്തില്‍ എത്തിയതായിരുന്നു ദലൈലാമ.
അവാര്‍ഡ് ദാന ചടങ്ങിനു ശേഷം വീര്‍ നര്‍മ്മദ് സൗത്ത് ഗുജറാത്ത് സര്‍വ്വകലാശാലയിലെ (വിഎന്‍എസ്ജിയു) വിദ്യാര്‍ത്ഥികളുമായും ദലൈലാമ സംവദിക്കും. സ്വര്‍ണ്ണം പൂശിയതില്‍ ഡയമണ്ട് പതിച്ച മൊമന്റോയും 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്ഡടങ്ങുന്നതാണ് പുരസ്കാരം. സൂറത്തിലെ പ്രമുഖ വ്യവസായിയായ ഗോവിന്ദ് ധോലാകിയ അദ്ദേഹത്തിന്റെ അമ്മയുടെ സ്മരണാര്‍ത്ഥം നല്കുന്നതാണിത്.
ടെലികോം രംഗത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി സാം പിത്രോദയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: