ആലപ്പുഴ: യുവജനങ്ങള്‍ക്കായുള്ള അന്തര്‍ദേശീയ ചിന്മയ സേതുകാരി ക്യാമ്പ് 18 മുതല്‍ 22 വരെ പൂനെ ചിന്മയ വിഭൂതിയില്‍ നടക്കും. ചിന്മയ മിഷന് ആഗോള അദ്ധ്യക്ഷന്‍ സ്വാമി തേജോമനയാനന്ദ നേതൃത്വത്തില്‍ ‘ഭഗവത് ഗീത ജിപിഎസ്’ എന്ന പേരിലുള്ള പേരിലുള്ള ക്യാമ്പില്‍ 25 വയസു മുതല്‍ 45 വയസു വരെയുള്ള ഗൃഹസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഇവരുടെ കുട്ടികള്‍ക്കായുള്ള പരിപാടികളും ഉണ്ടാകും. കേരളത്തില്‍ നിന്നും സേതുകാരി ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9495746977 എന്ന നമ്പറില്‍ വിളിക്കാം. ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: