കൊച്ചി: രാജ്യാന്തര വിമാനക്കമ്പനിയായ എമിറേറ്റ്സില്‍ 2014-ല്‍ 4.5 കോടി പേര് യാത്ര ചെയ്തതായി എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ് സര് ടിം ക്ലാര്‍ക്. ഭൂഗോളത്തെ 18,552 തവണ വലംവയ്ക്കുന്നതിനു തുല്യമായി 75.6 കോടി കിലോമീറ്റര്‍ ഇതുവരെ പറന്നിട്ടുണ്ട്. 2014-ല്‍ 12 എയര്‍ബസ് എ380, 12 ബോയിങ് 777-300 ഇആര്‍എസ്, രണ്ട് ബോയിങ് 777 ഫ്രൈറ്റര്‍ എന്നിവ എമിറേറ്റ്സ് പുതുതായി വാങ്ങിയിട്ടുണ്ട്. പ്രതിവാരം ശരാശരി 3516 സര്‍വീസുകളും 21 ലക്ഷം ടണ്‍ ചരക്കുകളും എമിറേറ്റ്സ് കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ എട്ട് നഗരങ്ങളിലേക്ക് പുതുതായി സര്‍വീസാരംഭിച്ചു. വിമാനത്തിനകത്ത് വാര്‍ത്താവിനിമയ സൗകര്യങ്ങളൊരുക്കുന്നതിനുമാത്രം രണ്ട് കോടി ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബ്രാന്റ് മൂല്യമുള്ള എയര്‍ലൈനായി ബ്രാന്റ് ഫിനാന്‍സ് ഗ്ലോബല്‍ 500 റിപ്പോര്‍ട്ട് എമിറേറ്റ്സിനെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: