ബെംഗളൂരു: ഭാരതത്തിന്റെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയിട്ട് ഇന്ന് നൂറു ദിവസം തകയുകയാണ്. ഈ സപ്തംബര്‍ 24നാണ് മംഗള്യാന് ചുവന്ന ഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ കയറിക്കൂടി നിരീക്ഷണ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഭാരതം നേടിയ , ഏറ്റവും മഹത്തായ ജ്വലിക്കുന്ന നേട്ടമായിരുന്നു ഇത്. 72 മണിക്കൂറും 51 മിനിറ്റും 51 സെക്കന്റുമെടുത്ത് ഈ ഉപഗ്രഹം ഇപ്പോള്‍ ചൊവ്വയെ ചുറ്റിവരികയാണ്. 2013 നവംബറില്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയശേഷം 180 ദിവസമാണ് ആയുസ് പറഞ്ഞിരുന്നതെങ്കിലും 15 വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍ കഷ്ടിച്ച് രണ്ടു കിലോ ഇന്ധനം മതി. ഇതില്‍ ഇനിയും 28 കിലോ ഇന്ധനം മിച്ചമുണ്ട്.
ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്, പേടകം
നമ്മുടെ പുതിയ ഉപഗ്രഹവിക്ഷേപിണി ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്, ബഹിരാകാശ യാത്രക്കാരെ ശൂന്യാകാശത്ത് എത്തിക്കാനും മടക്കിക്കൊണ്ടുവരാനുമുള്ള പേടകം എന്നിവയുടെ വിജയകരമായ പരീക്ഷണമാണ് നാം നേടിയ ഏറ്റവും മികച്ച മറ്റൊരു നേട്ടം. നാലായിരം കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാന്‍ ശേഷിയുള്ളതാണ് ഡിസംബര്‍ 18ന് വിജയകരമായി പരീക്ഷിച്ച ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ്. ഭാവിയില്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാന്‍ ഭാരതത്തിന് പദ്ധതിയുണ്ട്. ഇതിന് ഉപയുക്്തമാകുന്നതാണ് കെയര്‍ എന്ന പേടകം. 3775 കിലോഭാരമുള്ളതാണ് ഈ പേടകം. യാത്രക്കാരെ ബഹിരാകാശത്ത് എത്തിച്ചശേഷം സുരക്ഷിതമായി മടക്കിക്കൊണ്ടുവരാനും ഈ പേടകത്തിന് കഴിയും.
ജിഎസ്എല്‍വി ഡി 5
ജിഎസ്എല്‍വി ഡി അഞ്ച് എന്ന ക്രയോജനിക് എന്ജിന് ഘടിപ്പിച്ച റോക്കറ്റിന്റെ വിക്ഷേപണമാണ് ശ്രദ്ധേയമായ ഒന്ന്. ഈ റോക്കറ്റിലാണ് നാം 1982 കിലോഭാരമുള്ള ജിസാറ്റ് 14 ഉപഗ്രഹം വിക്ഷേപിച്ചത്.വാര്‍ത്താ വിനിമയത്തിനുള്ള ഉപഗ്രഹമാണിത്.
ഐഎന്‍ആര്‍എസ്എസ്
ദിശ നിര്‍ണ്ണയ ഉപഗ്രഹമാണ് നാം വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1 ബി( ഏപ്രില്‍ 4) ഇതേ ജനുസില്‍ പെട്ട ഐആര്‍എന്‍എസ്എസ് ഒന്ന് സി ഒക്ടോബര്‍ 16ന് നാം വിക്ഷേപിച്ചു.ഇത്തരം ഏഴ് ഉപഗ്രഹങ്ങളാണ് ഭാരതം വിക്ഷേപിക്കുന്നത്. മൂന്നെണ്ണം വിക്ഷേപിച്ചുകഴിഞ്ഞു.
അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍
പിഎസ്എല്‍വി സി23 റോക്കറ്റില്‍ ജൂണ്‍ 30ന് നാം അഞ്ച് വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.സ്പോട്ട് 7( ഫ്രാന്‍സ്) ഐസാറ്റ്( ജര്‍മ്മനി), എന്‍എല്‍എസ് 7.1 ( കാനഡ)എന്‍എല്‍എസ് 7.2( കാനഡ) വെലോക്സ്( സിംഗപ്പൂര്‍) ഇതുവരെയായി ഐഎസ്ആര്‍ഒ 19 രാജ്യങ്ങളുടെതായ 40 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: