കോഴിക്കോട്: ജനുവരി 15മുതല്‍ കോഴിക്കോട്ടു നടക്കുന്ന 55-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മത്സരവേദികളും ഇനങ്ങളും സമയക്രമവുമുള്പ്പെടുത്തിയ ബ്രോഷര്‍ പുറത്തിറക്കി.
മാനാഞ്ചിറ ബിഇഎം ഗേള്‍സ് എച്ച്എസ്എസിലെ സംഘാടകസമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ മേയര്‍ പ്രഫ. എ.കെ. പ്രമേജം പ്രകാശനം നിര്‍വഹിച്ചു.
എംഎല്‍എമാരായ പുരുഷന് കടലുണ്ടി, എ. പ്രദീപ്കുമാര്‍, കോര്പറേഷന് പ്രതിപക്ഷ നേതാവ് എം.ടി പത്മ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാദേവി ടീച്ചര്‍, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പറമ്പാട്ട് സുധാകരന്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതത്തിലെ വിവിധ രാഗങ്ങളുടെ പേരുകളാണ് പതിനെട്ടു വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. മോഹനം എന്നാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ മുഖ്യവേദിയുടെ പേര്.
കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഒമ്പതിനു വൈകുന്നേരം മൂന്നിന് ബിഇഎം സ്കൂളില്നിന്നാരംഭിക്കും. അലങ്കരിച്ച വാഹനത്തില്‍ സ്വര്‍ണക്കപ്പ് വഹിച്ചുള്ള ജാഥ 12നു നടക്കും.
ബിഇഎം സ്കൂളില്‍ നിന്നാരംഭിക്കുന്ന ജാഥ മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സമാപിക്കും. ഉദ്ഘാടനദിനത്തിലെ സാംസ്കാരിക ഘോഷയാത്ര ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ നിന്നാരംഭിക്കും. എഡിജിപി ടി.പി സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: