ചേര്‍ത്തല: മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അമൃതനിധിപെന്ഷന്, സ്ക്കോളര്‍ഷിപ്പ്, എന്നിവയുടെ വിതരണവും, അമൃതകുടീരം ഭവനങ്ങളുടെ താക്കോല്‍ ദാനവും നാലിനു ചേര്‍ത്തല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, എന്‍എസ്എസ് ആദ്ധ്യാത്മിക കേന്ദ്രം കോര്‍ഡിനേറ്റര്‍ എസ്. മുരളീകൃഷ്ണന്, എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്, കവി ചന്തിരൂര്‍ ദിവാകരന്, വിഎസ്എസ് താലൂക്ക് പ്രസിഡന്റ് ആര്. അപ്പു, കെപിഎംഎസ് ജില്ലാ അസി. സെക്രട്ടറി രമേശ്മണി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: